തിരുവനന്തപുരം: മംഗലപുരത്ത് പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ പെണ്‍കുട്ടിയുടെ വീടിന് സമീപം കേബിള്‍ ജോലിക്കെത്തിയ രണ്ട് യുവാക്കളാണ് കുട്ടിയെ ആക്രമിച്ചത്. നഴ്‌സിങ് വിദ്യാര്‍ഥിനിയായ 20 കാരിയെ കടന്ന് പിടിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശികളായ രണ്ടുപേരെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
വീട്ടില്‍ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ ഇവര്‍ വാതില്‍ തള്ളിത്തുറന്ന് അകത്തു കയറി അക്രമിക്കുകയായിരുന്നു. ബഹളം വച്ച പെണ്‍കുട്ടിയുടെ വായില്‍ തുണി തിരുകി കയറ്റി. തുടര്‍ന്ന് അക്രമികളെ തള്ളി മാറ്റിയ പെണ്‍കുട്ടി വീടിന് പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു.