കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖ് അന്വേഷണ ഉദ്യോ?ഗസ്ഥന് മുന്നില്‍ ഹാജരായി. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നിലാണ് ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തി സിദ്ദിഖിനെ കോടതിയില്‍ ഹാജരാക്കും.
സുപ്രീം കോടതിയുടെ ജാമ്യവ്യവസ്ഥയുടെ ഭാഗമായിട്ടാണ് സിദ്ദിഖ് കോടതിയില്‍ ഹാജരായത്. സുപ്രീം കോടതി സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. നടി പരാതി നല്‍കാന്‍ എട്ടു കൊല്ലമെടുത്തു എന്നത് കണക്കിലെടുത്താണ് സുപ്രീംകോടതി കഴിഞ്ഞ മാസം ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും പാസ്‌പോര്‍ട്ട് വിചാരണ കോടതിയില്‍ സമര്‍പ്പിക്കണമെന്നും സിദ്ദിഖിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.