തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നവംബര്‍ 30 വരെ നീട്ടി. 85 ശതമാനം ആളുകള്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ മസ്റ്ററിങ് നടത്തിയ രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. റേഷന്‍ വ്യാപാരികളില്‍നിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.
ആദ്യഘട്ടത്തില്‍ അപ്‌ഡേഷന്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ഐറിസ് സ്‌കാനര്‍ സംവിധാനം ഉപയോഗിക്കും. 242 ഐറിസ് സ്‌കാനറുകള്‍ താലൂക്ക് തലത്തില്‍ സംസ്ഥാനത്തുണ്ട്. ഇതുവഴിയും മസ്റ്ററിങ് തുടരും. മേരാ കെവൈസി ആപ്പിന്റെ സാധ്യതകളും പരിശോധിക്കുന്നുണ്ട്. ഇതോടെ മേരാ കെവൈസി ആപ്പ് ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും. നവംബര്‍ 11 മുതല്‍ ഈ ആപ്പിലൂടെ മസ്റ്ററിങ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഇത്തരത്തില്‍ നവംബര്‍ 30നുള്ളില്‍ 100ശതമാനം ഗുണഭോക്താക്കളുടെയും മസ്റ്ററിങ് പൂര്‍ത്തീയാക്കുമെന്നും മന്ത്രി പറഞ്ഞു