കോഴിക്കോട് : അതിശക്തമായ മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി. എലത്തൂര്‍ കോസ്റ്റല്‍ പോലീസാണ് മുന്നറിയിപ്പ് നല്‍കിയത്.
ഡിസംബര്‍ അഞ്ച് വരെയാണ് മത്സ്യബന്ധനത്തിന് നിരോധനം. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.