മുംബൈ :യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ ഇന്ത്യയ്ക്ക് ആശങ്കയില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. മറ്റു പല രാജ്യങ്ങളില്‍നിന്നും വ്യത്യസ്തമായാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തെ ഇന്ത്യ കാണുന്നത്. ഇന്ന് ഒരുപാട് രാജ്യങ്ങള്‍ യുഎസിനെക്കുറിച്ച് പരിഭ്രാന്തരാണെന്ന് എനിക്കറിയാം. നമുക്ക് അതിനെ കുറിച്ച് സത്യസന്ധമായി പറയാം, ഞങ്ങള്‍ അവരില്‍ ഒരാളല്ലെന്നായിരുന്നു ജയശങ്കറിന്റെ പ്രതികരണം.
വിവിധ യു.എസ് പ്രസിഡന്റുമാരുമായി പ്രധാനമന്ത്രി മോദിക്ക് ഊഷ്മള ബന്ധമാണുള്ളതെന്നും ജയശങ്കര്‍ പറഞ്ഞു. മുംബൈയില്‍ ആദിത്യ ബിര്‍ല സില്‍വര്‍ ജൂബിലി സ്‌കോളര്‍ഷിപ് പ്രോഗ്രാമിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം
‘പ്രധാനമന്ത്രി മോദി ആദ്യമായി യു.എസ് സന്ദര്‍ശിക്കുമ്പോള്‍ ബറാക് ഒബാമയായിരുന്നു പ്രസിഡന്റ്. പിന്നീട് ഡോണള്‍ഡ് ട്രംപും ജോ ബൈഡനും വന്നു. ഇവരെല്ലാവരുമായും അദ്ദേഹത്തിന് നല്ല ബന്ധമാണുള്ളത്. ഇത്തവണ തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് വീണ്ടും വിജയിച്ചതില്‍ നിരവധി രാജ്യങ്ങള്‍ അസ്വസ്ഥരാണ്. എന്നാല്‍ ഈ പട്ടികയില്‍ ഇന്ത്യ ഇല്ല. വിജയത്തിനു പിന്നാലെ ട്രംപിനെ അഭിനന്ദനമറിയിച്ച ആദ്യത്തെ മൂന്ന് ലോകനേതാക്കളില്‍ ഒരാള്‍ പ്രധാനമന്ത്രി മോദിയാണ്” -ജയശങ്കര്‍ പറഞ്ഞു.