തിരുവനന്തപുരം: ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂവുമായി മുന്നോട്ട് പോകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ശബരിമലയില്‍ എത്തുന്നവരുടെ സുരക്ഷയും ആരോഗ്യവും പ്രധാനമാണ്. അതിനു വേണ്ടിയാണ് വെര്‍ച്വല്‍ ബുക്കിങ് ഒരുക്കിയത്. ഒരു ഭക്തനും ദര്‍ശനം കിട്ടാതെ മടങ്ങുന്ന സ്ഥിതിയുണ്ടാകില്ലെന്നാണ് ബോര്‍ഡ് പ്രസിഡന്റ് ആദ്യം പറഞ്ഞത്.എന്നാല്‍ ഇപ്പോഴും സ്‌പോട്ട് ബുക്കിങ് ഉണ്ടാകുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
”ശബരിമലയിലേക്ക് എത്തുന്ന ഒരു ഭക്തനും ദര്‍ശനം കിട്ടാതെ മടങ്ങുന്ന സ്ഥിതിയുണ്ടാകില്ല. അതിനു വേണ്ടിയുള്ള മുന്‍കരുതലുകള്‍ നടത്താന്‍ ശേഷിയുള്ള ഭരണാധികാരികളാണ് ഇവിടെയുള്ളത്. തീര്‍ഥാടകരുടെ സുരക്ഷയും ആരോഗ്യവും ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാറിനെയും സംബന്ധിച്ച് അതിപ്രധാനമാണ്. അതിനു വേണ്ടിയാണ് വെര്‍ച്വല്‍ ക്യൂവുമായി മുന്നോട്ടുപോകുന്നത്. അതുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തിയവരുടെ ആത്മാര്‍ഥത ഭക്തരായാലും ഭഗവാനായാലും തിരിച്ചറിഞ്ഞുകൊള്ളും” പി.എസ്. പ്രശാന്ത് പറഞ്ഞു.