പാലക്കാട്: പാലക്കാട് നിയമസഭമണ്ഡലത്തില്‍ ബി.ജെ.പിയുടെ അടിവേര് യു.ഡി.എഫ് മാന്തിയിരിക്കുകയാണെന്ന് ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍. ബി.ജെ.പിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണെന്നും അദ്ദേഹം പറഞ്ഞു.
കെ.സുരേന്ദ്രനേയും സംഘാംഗങ്ങളേയും അടിച്ച് പുറത്താക്കി ചാണകവെള്ളം തളിച്ചാലെ കേരളത്തിലെ ബി.ജെ.പി രക്ഷപ്പെടൂവെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ബി.ജെ.പിയുടെ ശക്തികേന്ദ്രമായ പാലക്കാട് നഗരസഭാ പരിധിയിലടക്കം അവരുടെ അടിവേര് മാന്തിയിരിക്കുകയാണ് യു.ഡി.എഫ്. ഇതിന് ഉത്തരവാദി കെ. സുരേന്ദ്രനാണെന്നും സന്ദീപ് പറഞ്ഞു.
‘സുരേന്ദ്രന്‍ രാജിവെക്കാതെ, അയാളെ പുറത്താക്കാതെ ബി.ജെ.പി രക്ഷപ്പെടില്ല. കെ. സുരേന്ദ്രനെയും അദ്ദേഹത്തിന്റെ സംഘാംഗങ്ങളെയും മാരാര്‍ജി ഭവനില്‍നിന്ന് അടിച്ച് പുറത്താക്കി ചാണകവെള്ളം തളിക്കാതെ ആ പാര്‍ട്ടി കേരളത്തില്‍ രക്ഷപ്പെടില്ല. എന്നാല്‍, ഞാന്‍ ആഗ്രഹിക്കുന്നത് അയാള്‍ ഒരിക്കലും രാജിവെക്കരുത് എന്നാണ്’ -സന്ദീപ് പറഞ്ഞു.