പാലക്കാട്:താന്‍ എവിടെയും പോയിട്ടില്ലെന്നും ബിജെപിയില്‍ തന്നെയുണ്ടെന്നും ബിജെപി നേതാവ് സന്ദീപ് വാര്യര്‍.പറയാനുള്ളതെല്ലാം പറഞ്ഞുവെന്നും കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നും പറഞ്ഞ കാര്യങ്ങള്‍ മാറ്റിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നേതാക്കളുമായി കഴിഞ്ഞ ദിവസമുണ്ടായത് വ്യക്തിപരമായ കൂടിക്കാഴ്ചയാണ്. ഗുരുതുല്യനായ വ്യക്തിയാണ് ജയകുമാറെന്നും അദ്ദേഹം സ്നേഹം കൊണ്ട് വന്നതാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.