സെക്രട്ടേറിയറ്റില്‍ ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്. ഒന്നാം നിലയിലെ ശുചിമുറിയിലാണ് സംഭവം. തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥയ്ക്കാണ് പരുക്കേറ്റത്.

അനക്‌സ് വണിലെ ശുചിമുറിയിലാണ് അപകടം നടന്നത്. പരിക്കേറ്റ ജീവനക്കാരിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെ നിന്ന് കിംസ് ആശുപത്രിയിലേക്ക് മാറ്റി. ഉദ്യോഗസ്ഥയുടെ കാലില്‍ സാരമായ പരുക്കുണ്ടെന്നാണ് വിവരം. 9 സ്റ്റിച്ചാണ് ഇവരുടെ ശരീരത്തിലുള്ളത്.

സെക്രട്ടേറിയറ്റില്‍ ശുചിമുറികളുടെ പഴക്കത്തെ പറ്റി പല തവണ പ്രവര്‍ത്തകര്‍ പ്രശ്‌നം ഉന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *