ഷാബ ശരീഫ് കൊലപാതകക്കേസ് ; ഒളിവില്‍ കഴിയുന്ന പ്രതി മരിച്ചു

മലപ്പുറം: നിലമ്പൂരിലെ നാട്ടുവൈദ്യന്‍ ഷാബ ഷെരീഫിന്റെ കൊലപാതകത്തില്‍ ഒളിവിലായിരുന്ന യുവാവ് ഗോവയില്‍ വെച്ച് വൃക്ക രോഗത്തെ തുടര്‍ന്ന് മരിച്ചു. മുക്കട്ട കൈപ്പഞ്ചേരി സ്വദേശി ഫാസില്‍ (33) ആണ് മരിച്ചത്. കേസിലെ മുഖ്യപ്രതികള്‍ പിടിയിലായതിനെ തുടര്‍ന്ന് ഒളിവില്‍ പോവുകയായിരുന്നു. ഇയാള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നുവെങ്കിലും പിടികൂടാനായിരുന്നില്ല. ഇയാള്‍ക്കായി അന്വേഷണം തുടരുന്നതിനിടെയാണ് മരണവിവരം അറിയുന്നത്.

2022 ലാണ് കേസിന്നാസ്പദമായ സംഭവം. മൈസൂരുവിലെ നാട്ടുവൈദ്യനായ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് നിലമ്പൂരില്‍ തടവില്‍ പാര്‍പ്പിച്ചു കൊലപ്പെടുത്തിയ ശേഷം ചാലിയാര്‍ പുഴയില്‍ തള്ളിയെന്നാണ് കേസ്. 3177 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. മുഖ്യ പ്രതി ഷൈബിന്‍ അഷ്റഫ് അടക്കം പന്ത്രണ്ട് പ്രതികളാണ് അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *