പാലക്കാട്: പാലക്കാടിന്റെ മണ്ണും മനസും രാഹുലിനൊപ്പമാണെന്നും നല്ല ഭൂരിപക്ഷം രാഹുലിന് ലഭിക്കുമെന്നും ഷാഫി പറമ്പില്‍ എം.പി. ‘തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചൊരു ആശങ്ക ഞങ്ങള്‍ക്കില്ല. ജനങ്ങള്‍ നല്കുന്ന കോണ്ഫിഡന്സുകൊണ്ടാണത്, ഷാഫി വ്യക്തമാക്കി. അഞ്ചക്ക ഭൂരിപക്ഷം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ഉണ്ടാകുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫിന് നല്ലത് ബൂമറാങ് ചിഹ്നമായിരുന്നെന്ന് ഷാഫി പറമ്പില്‍ എംപി. പത്രപരസ്യമടക്കമുള്ള എല്ലാ കാര്യങ്ങളും എല്‍ഡിഎഫിന് തിരിച്ചടിയായെന്ന് ഷാഫി പറമ്പില്‍ പരിഹസിച്ചു.
വിവാദങ്ങള്‍ എല്‍.ഡി.എഫിനെ തിരിച്ചടിക്കുന്നു. വിവാദങ്ങളെല്ലാം ബി.ജെ.പിയെ സഹായിക്കാനായിരുന്നു. ഘടകകക്ഷികള്‍ക്കും അതേ അഭിപ്രായം. എല്‍.ഡി.എഫിന്റെ പ്രചരണം പലപ്പോഴും സംഘ്പരിവാര്‍ ലൈനിലായി പോകുന്നു എന്നും ഷാഫി പറഞ്ഞു.