പാലക്കാട്:പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി എ.കെ ഷാനിബ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറുന്നതായി ഷാനിബ് അറിയിച്ചു.
കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് പിന്മാറ്റമെന്നും പി. സരിന്നെ പിന്തുണക്കുമെന്ന് ഷാനിബ് പറഞ്ഞു. സരിനുള്ള പിന്തുന്ന സിപിഎമ്മിനുള്ള പിന്തുന്നയാണെന്നും ഷാനിബ് കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി വിട്ട യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബിനോട് പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഡോ. പി. സരിന്‍ നേരത്തേ അഭ്യര്‍ഥിച്ചിരുന്നു.