പാലക്കാട്: തിരൂര്‍ സതീഷിന്റെ വീട്ടില്‍ താന്‍ പോയിട്ടില്ല എന്ന ശോഭാ സുരേന്ദ്രന്റെ വാദം പൊളിയുന്നു. ശോഭ തന്റെ വീട്ടില്‍ വന്നതിന്റെ ഫോട്ടോകള്‍ പുറത്തുവിട്ടിരിക്കുകയാണ് തിരൂര്‍ സതീഷ്. ശോഭയും സതീഷിന്റെ കുടുംബാംഗങ്ങളും ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോയാണ് സതീഷ് പുറത്തുവിട്ടത്. ഫോട്ടോ തന്റെ വീട്ടില്‍ വച്ച് എടുത്തതെന്ന് സതീഷ് പറയുന്നു.
സതീഷുമായി അടുപ്പം ഇല്ലെന്നും വീട്ടില്‍ പോയിട്ടില്ലെന്നുമാണ് ശോഭ ഇന്നലെ പറഞ്ഞിരുന്നത്.
കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട ഒരു വിവരവും സതീഷ് തന്നോട് പറഞ്ഞിട്ടില്ല. തനിക്കെതിരെ പറഞ്ഞ കാര്യങ്ങളുടെ തിരക്കഥ എകെജി സെന്ററില്‍ നിന്നും എഴുതിക്കൊടുത്തതാണ്. എകെജി സെന്ററിലെ തിരക്കഥയുടെ നാവ് മാത്രമാണ് സതീഷെന്നും ശോഭ പറഞ്ഞിരുന്നു.