ഡല്‍ഹി: സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി സുപ്രീംകോടതി. രണ്ടാഴ്ച കൂടി അറസ്റ്റ് ഉണ്ടാവില്ല. സാങ്കേതികമായ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.
കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് മറുപടി നല്‍കാനും സിദ്ദിഖിന് സമയം അനുവദിച്ചിട്ടുണ്ട്. രണ്ടംഗ ബെഞ്ചിന്റേതാണ് നടപടി.