കൊച്ചി: ഒളിമ്പിക്‌സ് മാതൃകയിലുള്ള പ്രഥമ സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഔദ്യോഗിക തുടക്കം. മഹാരാജാസ് കോളേജ് മൈതാനത്ത് നടക്കുന്ന കായിക മേളയ്ക്ക് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് ഒളിമ്പ്യന്‍ പിആര്‍ ശ്രീജേഷ് ദീപശിഖ തെളിയിച്ചു.
നടന്‍ മമ്മൂട്ടിയും മുഖ്യാതിഥിയായി പങ്കെടുത്തു. കായികമേളയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. ഉച്ചയ്ക്ക് രണ്ടുമണിക്കുശേഷം ദര്‍ബാര്‍ ഹാളില്‍ നിന്ന് ആരംഭിക്കുന്ന ദീപശിഖ പ്രയാണം വൈകിട്ടോടെ പ്രധാന വേദിയില്‍ എത്തി. മുഖ്യമന്ത്രിയുടെ എവറോളിങ് ട്രോഫി, മേളയുടെ ഭാഗ്യ ചിന്ഹമായ തക്കുടു എന്നിവയോടയുള്ള ദീപശിഖാ പ്രയാണം എംജി റോഡ് വഴിയാണ് പ്രധാന വേദിയിലെത്തിയത്.
നാളെ മുതലാണ് മത്സരങ്ങള്‍ തുടങ്ങുക. ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സിന്റെ ഭാഗമായി ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ മത്സരങ്ങളാണ് ആദ്യം നടക്കുക.