ഡല്‍ഹി: ആന എഴുന്നള്ളിപ്പ് നിയന്ത്രണത്തിന് കേരള ഹൈകോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന് സുപ്രീംകോടതി സ്റ്റേ. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ചട്ടങ്ങള്‍ക്ക് രൂപം നല്‍കാന്‍ ഹൈകോടതിക്ക് അധികാരമില്ലെന്നും ഉത്തരവ് പ്രായോഗികമല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ആന എഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി സ്റ്റേ അനുവദിച്ചത്.
2012ലെ ചട്ടങ്ങള്‍ പ്രകാരമായിരിക്കണം ഉത്സവങ്ങള്‍ അടക്കമുള്ളവക്കായി ആനകളെ എഴുന്നള്ളിപ്പിക്കേണ്ടത്. ഈ ചട്ടങ്ങള്‍ പാലിക്കാന്‍ മുഴുവന്‍ ദേവസ്വങ്ങള്‍ക്കും ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. വിഷയത്തില്‍ വിശദീകരണം അറിയിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.