കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി കൊച്ചിയിലെ അമ്മ ഓഫിസില്‍ കേരള പിറവി ആഘോഷം സംഘടിപ്പിച്ച് താര സംഘടന അമ്മ. കേരളപിറവി ദിനത്തോടനുബന്ധിച്ച് കുടുംബ സംഗമവും നടത്തി. മമ്മൂട്ടി ഉള്‍പ്പടെയുള്ള നടന്‍മാര്‍ ആഘോഷത്തിന്റെ ഭാഗമാകും. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി അമ്മ ഓഫിസില്‍ എത്തി.
അമ്മ സംഘടന തിരിച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് താന്‍ തുടക്കം കുറിച്ചതായി കേന്ദ്ര സഹ മന്ത്രിയും സിനിമാ നടനുമായ സുരേഷ് ഗോപിയും പ്രതികരിച്ചിട്ടുണ്ട്. താന്‍ മോഹന്‍ലാല്‍ അടക്കമുള്ളവരുമായി ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
മോഹന്‍ലാല്‍ അടക്കമുള്ളവര്‍ കമ്മിറ്റിയില്‍ തിരിച്ച് വരുമെന്ന് നടന്‍ ജയന്‍ ചേര്‍ത്തല അറിയിച്ചു. തെരഞ്ഞെടുപ്പ് ഉടന്‍ നടത്തുമെന്നും പഴയ അംഗങ്ങളെ നിലനിര്‍ത്തുമെന്നുമാണ് മുന്‍ വൈസ് പ്രസിഡന്റ് കൂടിയായ ജയന്‍ ചേര്‍ത്തല അറിയിച്ചിരിക്കുന്നത്.
അതേസമയം ജനാധിപത്യ പ്രക്രിയയിലൂടെ വോട്ട് ചെയ്ത് വിജയിച്ച മുഴുവന്‍ കമ്മിറ്റി അംഗങ്ങളും തിരിച്ച് വരണമെന്നാണ് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി പ്രതികരിച്ചിരിക്കുന്നത്.