തിരുവനന്തപുരം: വഖഫ് വിഷയത്തിലെ വിവാദ പരാമര്‍ശത്തെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ മുറിയിലേക്ക് വിളിച്ചുവരുത്തി കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപി ഭീഷണിപ്പെടുത്തി. 24 ന്യൂസ് ചാനലിലെ തിരുവനന്തപുരം റിപ്പോര്‍ട്ടറെയാണ് ഭീഷണിപ്പെടുത്തിയത്.
വഖഫ് കിരാത പരാമര്‍ശത്തില്‍ ചോദ്യം ചോദിച്ചതാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്. ശേഷം മാധ്യമപ്രവര്‍ത്തകനെ ഒറ്റയ്ക്ക് മുറിയിലേക്ക് വിളിച്ചുവരുത്തിയ സുരേഷ് ഗോപി ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സൗകര്യമില്ലെന്നും കാണിച്ചുതരാമെന്നും പറഞ്ഞു.