കൊല്ലം: കൊല്ലം ചിതറയില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളില്‍ മോഷണം നടത്തിയ യുവതി പിടിയില്‍.ഇന്‍സ്റ്റഗ്രാമില്‍ ഒട്ടേറെ ഫോളോവേഴ്‌സുള്ള ചിതറ ഭജനമഠത്തില്‍ മുബീന(26)യെയാണ് ചിതറ പോലീസ് അറസ്റ്റ് ചെയ്തത്. 17 പവന്‍ സ്വര്‍ണമാണ് പ്രതി മോഷ്ടിച്ചത്.
രണ്ടിടങ്ങളില്‍ മോഷണം നടത്തിയ മുബീനയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങളാണ്. തെളിവുകള്‍ നിരത്തിയുള്ള പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. സമാനമായ രീതിയില്‍ സുഹൃത്തിന്റെ വീട്ടിലും മുബീന മോഷണം നടത്തി. ജനുവരിയില്‍ ചിതറ സ്വദേശിനി അമാനിയുടെ വീട്ടില്‍ നിന്ന് ഏഴ് പവന്‍ സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്.
ആഡംബരജീവിതത്തിനായാണ് മോഷണം നടത്തിയതെന്നാണ് പോലീസിനോടു പറഞ്ഞത്. വില്‍പ്പന നടത്തിയ സ്വര്‍ണത്തിന്റെ ബാക്കിയും പണവും പോലീസ് ഇവരുടെ വീട്ടില്‍നിന്നു കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത മുബീനയെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.