കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ താന്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടന്‍ തിലകന്റെ മകള്‍ സോണിയ തിലകന്‍. സ്വാധീനമുള്ള പ്രമുഖ നടനില്‍നിന്ന് ദുരനുഭവം നേരിട്ടതായി സോണിയ പറഞ്ഞു.മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ട് സന്ദേശം അയച്ചു. മോള്‍ എന്നാണ് വിളിച്ചത്, ചെറുപ്പം മുതലേ കാണുന്നയാളാണ് വിളിച്ചത്. സിനിമയിലെ ഒരു നടനാണ് സന്ദേശം അയച്ചത്. പേര് ഉചിതമായ സമയത്ത് പറയും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മുഴുവനായും പുറത്തുവിടണമെന്നും ഇരകള്‍ക്ക് നീതി ലഭിക്കമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
താര സംഘടനയായ അമ്മക്കെതിരെയും സോണിയ രംഗത്തെത്തി. അച്ഛനെ പുറത്താക്കാനുള്ള ആര്‍ജവം ഇപ്പോള്‍ എന്തുകൊണ്ട് അമ്മ കാണിക്കുന്നില്ല. അമ്മ എന്ന സംഘടന കോടാലി ആണെന്ന് അച്ഛന്‍ ഒരിക്കല്‍ പറഞ്ഞിരുന്നതായും അവര്‍ പ്രതികരിച്ചു.