ഡിസിസി പ്രസിഡന്റ് സി പി മാത്യുവിനെതിരെ മുസ്‌ലിം ലീഗ്; പ്രസിഡന്റ് പങ്കെടുക്കുന്ന യോഗങ്ങള്‍ ബഹിഷ്‌കരിക്കും

ഇടുക്കി: തൊടുപുഴയിലെ കോണ്‍ഗ്രസ്-മുസ്ലിം ലീഗ് ഭിന്നതയില്‍ ഡിസിസി പ്രസിഡന്റ് സി പി മാത്യുവിനെതിരെ ലീഗ് രംഗത്ത്. സി പി മാത്യു പങ്കെടുക്കുന്ന യുഡിഎഫ് യോഗങ്ങള്‍ ബഹിഷ്‌കരിക്കുമെന്നും തീരുമാനം. സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ലീഗ് ജില്ലാ നേതൃത്വം അറിയിച്ചു.

തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം ഒരുക്കിയ ലീഗ് തീരുമാനത്തിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാണ്. അഞ്ച് ലീഗ് അംഗങ്ങള്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യുകയായിരുന്നു. പിന്നാലെ ലീഗിനെതിരെ ഡിസിസി അധ്യക്ഷന്‍ രംഗത്തെത്തി. ചതിയന്‍ ചന്തുവിന്റെ പണിയാണ് മുസ്ലിം ലീഗ് ചെയ്തതെന്നാണ് കോണ്‍ഗ്രസ് ആരോപണം. ജനാധിപത്യ കേരളം പൊറുക്കില്ല. തൊടുപുഴ മുനിസിപ്പാലിറ്റി ജനാധിപത്യ വിശ്വാസികളുടെ ഈറ്റില്ലമാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ അതിന്റെ ഫലം അനുഭവിക്കുമെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു.

വിവാദങ്ങള്‍ അവസാനിപ്പിച്ച് പരസ്പരം ധാരണയില്‍ എത്താന്‍ സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ അനുനയത്തിനില്ലെന്ന പാതയിലാണ് ലീഗ്.

Leave a Reply

Your email address will not be published. Required fields are marked *