തിരുവനന്തപുരം: മന്ത്രിസ്ഥാനമൊഴിയാന്‍ എ.കെ. ശശീന്ദ്രന്‍ സമ്മതിച്ചു. മുംബൈയില്‍ എന്‍.സി.പി നേതാവ് ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രിസ്ഥാനം ഒഴിയാന്‍ ശശീന്ദ്രന്‍ സമ്മതം അറിയിച്ചത്.ശശീന്ദ്രന്‍ ഒഴിയുന്നതോടെ എന്‍.സി.പി മുതിര്‍ന്ന നേതാവ് തോമസ്.കെ. തോമസ് വനം വകുപ്പ് മന്ത്രിയാകും.
ശരദ് പവാര്‍ ഉടന്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയനുമായും മുന്നണി നേതൃത്വവുമായും കൂടിക്കാഴ്ച നടത്തും. മന്ത്രിസ്ഥാനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിലപാടും നിര്‍ണായകമാകും. അന്തിമ തീരുമാനം ഒരാഴ്ചക്കകം ഉണ്ടാകുമെന്നാണ് കരുതുന്നത്.
മന്ത്രിസ്ഥാനമൊഴിയുന്ന എ.കെ. ശശീന്ദ്രന് എന്‍.സി.പി സംസ്ഥാന അധ്യക്ഷ സ്ഥാനം നല്‍കാനാണ് പാര്‍ട്ടിയുടെ തീരുമാനം. 2011 മുതല്‍ എലത്തൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശശീന്ദ്രന്‍ രണ്ടാം പിണറായി സര്‍ക്കാറില്‍ വനം വന്യജീവി സംരക്ഷണ മന്ത്രിയായിരുന്നു.