കണ്ണൂര്‍ : തോട്ടട ഐടിഐയില്‍ കെ എസ് യു- എസ് എഫ് ഐ സംഘര്‍ഷം. കെഎസ്യു പ്രവര്‍ത്തകര്‍ ക്യാമ്പസിനുള്ളില്‍ കെട്ടിയ കൊടി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തതോടെയാണ് സംഘര്‍ഷമുണ്ടായത്. ക്യാമ്പസിനുളളില്‍ പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി. സംഘര്‍ഷം കനത്തതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.
കെഎസ് യു യൂണിറ്റ് പ്രസിഡന്റിന് അതിക്രൂര മര്‍ദനമേറ്റു. അബോധാവസ്ഥയിലായ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രകോപനമില്ലാതെ എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചുവെന്ന് കെഎസ്യു ആരോപിച്ചു
സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോളേജ് അനിശ്ചിത കാലത്തേക്ക് പൂട്ടി.