പാലക്കാട്: ബി.ജെ.പി ശക്തികേന്ദ്രത്തില്‍ ഗംഭീരമുന്നേറ്റം രാഹുല്‍ മാങ്കൂട്ടത്തില്‍ കാഴ്ചവെച്ചപ്പോള്‍ ട്രോളി ബാഗുമായി പാലക്കാട്ടെ നിരത്തുകളില്‍ യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം.
പ്രചാരണ കാലത്തുണ്ടായ കള്ളപ്പണ വിവാദത്തെ ട്രോളിക്കൊണ്ടാണ് പാലക്കാട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം നടന്നത്.
വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറാണ് മുന്നിട്ടുനിന്നതെങ്കിലും പിന്നീട് രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡുനില പിടിച്ചെടുക്കുകയായിരുന്നു. നഗരസഭാ മുന്നേറ്റത്തിന് മുന്നില്‍ രാഹുല്‍ മാങ്കൂട്ടം ഒപ്പമെത്താന്‍ കിതച്ചെങ്കിലും പിന്നീട് ലീഡുയര്‍ത്തിയിരുന്നു. ഇതോടെയാണ് ആഘോഷവും തുടങ്ങിയത്.