ലഖ്നൗ: ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ കര്‍ഹാല്‍ നിയോജക മണ്ഡലത്തില്‍ 23-കാരിയായ ദളിത് യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍. ഉത്തര്‍പ്രദേശിലെ കര്‍ഹലില്‍ കഞ്ചര നദിക്കടുത്താണ് യുവതിയുടെ നഗ്‌ന ശരീരം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുചെയ്യുന്നതിനെതിരെ സമജ്വാദി പാര്‍ട്ടിയുടെ പ്രാദേശിക പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം അറിയിച്ചു .
യുവതിയുടെ പിതാവിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പോലീസ് സമജ്വാദി പാര്‍ട്ടി പ്രവര്‍ത്തകരായ പ്രശാന്ത് യാദവ്, മോഹന്‍ കതേരിയ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രശാന്ത് യാദവ് മൂന്ന് ദിവസം മുമ്പ് വീട്ടില്‍ വന്ന് ഏത് പാര്‍ട്ടിക്കാണ് വോട്ടുചെയ്യുകയെന്ന് ചോദിച്ചിരുന്നു. ബിജെപിക്ക് വോട്ട് ചെയ്യാനുള്ള താല്‍പര്യം യുവതി പ്രകടിപ്പിച്ചിരുന്നുവെന്നും ഇത് പ്രശാന്തിനെ പ്രകോപിപ്പിച്ചെന്നും കുടുംബം പറയുന്നു. സമാജ്വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ പ്രത്യഘാതമുണ്ടാകുമെന്ന് പ്രശാന്ത് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് യുവതിയുടെ പിതാവ് നല്‍കിയ മൊഴിയില്‍ പറയുന്നു.
സംഭവസ്ഥലത്തെത്തി പൊലീസ് പ്രാഥമികാന്വേഷണം നടത്തി. യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.