ന്യൂയോര്‍ക്ക്: അമേരിക്ക ഇന്ന് പോളിങ് ബൂത്തുകളിലേക്ക്. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയോടെ പോളിങ് ആരംഭിക്കും. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി നിലവിലെ വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമാണ് മത്സരിക്കുന്നത്. അവസാന നിമിഷം വരെ വാശിയേറിയ പ്രചരണമാണമായിരുന്നു ഇരുവരും നയിച്ചത്.
പെന്‍സില്‍വേനിയ പിടിച്ചെടുക്കാനുള്ള അവസാന ശ്രമത്തിലാണ് ഡോണള്‍ഡ് ട്രംപും കമല ഹാരിസും. അവിടെ അഞ്ചോളം പൊതു യോഗങ്ങളിലാണ് ഇരുവരും പങ്കെടുത്തത്.
അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രവചനാതീതമായ തിരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. അഭിപ്രായ സര്‍വേകളില്‍ ഇരു സ്ഥാനാര്‍ത്ഥികളും ഒപ്പത്തിന് ഒപ്പമായിരുന്നു. ഫലം അങ്ങോട്ടും ഇങ്ങോട്ടും മാറി മറിയാമെന്ന് ചുരുക്കം
വന്‍ വിജയമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ട്രംപ് ക്യാമ്പ്. പരമാവധി വോട്ടര്‍മാരെ ബൂത്തുകളില്‍ എത്തിച്ച് വിജയം ഉറപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് കമല ഹാരിസ്.