ഷിംല: ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ ബസ് മറിഞ്ഞ് 36 യാത്രക്കാര്‍ മരിച്ചു. 45 സീറ്റുകളുള്ള ബസ് ഇന്ന് രാവിലെ ഗര്‍വാലില്‍ നിന്ന് കുമയൂണിലേക്ക് പോകുമ്പോള്‍ മാര്‍ച്ചുളയിലെ 200 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
പൊലീസും, ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനയും ചേര്‍ന്ന് അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.