തിരുവനന്തപുരം: യു.ജി.സി നിയമഭേദഗതിക്കെതിരെ നിയമസഭാ പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് കത്തയച്ചു.
നിയമസഭാ പ്രമേയത്തെ തങ്ങള്‍ പിന്തുണക്കുമെന്നാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ അറിയിച്ചത്. സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍മാരുടെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളെയും നിയമനത്തിലെ നിയമഭേദഗതിക്കെതിരെയാണ് സര്‍ക്കാരും പ്രതിപക്ഷവും ഒരേ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
നേരത്തെ മുഖ്യമന്ത്രിയും സി.പി.ഐ.എം പോളിറ്റ് ബ്യൂറോയും സമാനമായ തീരുമാനം എടുത്തിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിപക്ഷ നേതാവും യു.ജി.സി കരടിനെതിരെ രംഗത്തെത്തിയത്. വിഷയവുമായി ബന്ധപ്പെട്ട് വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ നിയമസഭയില്‍ പ്രമേയം കൊണ്ടുവരാനും സാധ്യമായ വഴികളിലൂടെ പ്രതിഷേധം സംഘടിപ്പിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.