പാലക്കാട്: വര്‍ഷങ്ങളായി കേരളത്തില്‍ നിലവിലുള്ള പ്രധാനപ്പെട്ട ഒരു മുന്നണിയാണ് യു.ഡി.എഫ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അതിനോട് വിലപേശാന്‍ പി.വി അന്‍വര്‍ വളര്‍ന്നിട്ടില്ല. അന്‍വറുമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ല. സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ അഭ്യര്‍ഥിക്കണമെന്ന് അന്‍വര്‍ പറഞ്ഞു. അതനുസരിച്ചാണ് അഭ്യര്‍ഥന നടത്തിയത്. വേണമെങ്കില്‍ അന്‍വര്‍ സ്ഥാനാര്‍ഥിയെ പിന്‍വലിക്കട്ടെ. അന്‍വറിന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം യു.ഡി.എഫിന്റെ വിജയസാധ്യതയെ ബാധിക്കില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.
പി.വി അന്‍വര്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് യു.ഡി.എഫിന്റെ വിജയസാധ്യതയെ ബാധിക്കില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലും യു.ഡി.എഫ് വലിയ ഭൂരിപക്ഷത്തോടെ വിജയിക്കും. 28 വര്‍ഷത്തിന് ശേഷം ചേലക്കരയില്‍ യു.ഡി.എഫ് വിജയിക്കാന്‍ പോവുകയാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു.