ആര്‍ക്കും തന്നെ വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുണ്ട്’; വി ഡി സതീശന്‍

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. താന്‍ വിമര്‍ശനത്തിന് അതീതനല്ലെന്നും ആര്‍ക്കും തന്നെ വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

നേതൃ സ്ഥാനങ്ങളില്‍ ഇരിക്കുന്ന ആളുകള്‍ വിമര്‍ശനം കേട്ടാല്‍ അസ്വസ്ഥരാകരുത്, സ്വയം നവീകരിച്ചുകൊണ്ടിരിക്കുകയാണ്. തെറ്റ് തിരുത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുമെന്നും വി ഡി സതീശന്‍ പറഞ്ഞു. എല്ലാ ജാതി, മത വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അകന്നുപോയ പല വിഭാഗങ്ങളെയും തിരിച്ചുകൊണ്ടുവന്നു.

കേരളത്തില്‍ യുഡിഎഫിനെ അധികാരത്തിലേക്ക് തിരികെ കൊണ്ടുവരികയെന്ന ദേശീയ നേതൃത്വവും കേരളത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരും ഏല്‍പ്പിച്ച അസൈന്‍മെന്റാണ് തന്റെ ഏക ലക്ഷ്യം.എല്ലാവരെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകാനാണ് താന്‍ ശ്രമിക്കുന്നത് , അതിനിടയില്‍ ഉണ്ടാകുന്ന ഇത്തരം കാര്യങ്ങളെല്ലാം സ്വാഭാവികമാണ് അതൊക്കെ ഒരു വശത്ത് നടക്കട്ടെ വി ഡി സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *