പാലക്കാട്: വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ വോട്ടിങ് മെഷീന് യൂനീറ്റില്‍ തകരാര്‍. ട്രൂലൈന്‍ സ്കൂളിലെ 88-ാം ബൂത്തിലെ വിവിപാറ്റ് മെഷീനിലാണ് തകരാര്‍ കണ്ടെത്തിയത്. സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് പോളിംഗ് ഒരു മണിക്കൂര്‍ വൈകി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനും ഭാര്യ സൌമ്യ സരിനും വോട്ട് ചെയ്യാനെത്തിയ ബൂത്തിലാണ് സാങ്കേതിക പ്രശ്നമുണ്ടായത്. സരിന് വോട്ട് ചെയ്യാതെ മടങ്ങിപ്പോകുകയാണുണ്ടായത്.
വിവി പാറ്റ് ഡിസ്പ്ലേയിലെ സാങ്കേതിക പ്രശ്നം പരിഹരിച്ചതിനെ തുടര്‍ന്ന് വോട്ടെടുപ്പ് ആരംഭിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചിരുന്നു. രാവിലെ 7 മണിക്ക് തന്നെ പോളിംഗ് ആരംഭിച്ചിരുന്നു. ബൂത്തുകളിലെല്ലാം നീണ്ട നിരയാണ് കാണപ്പെട്ടത്. രാവിലെ 6 മണി മുതല്‍ ബൂത്തുകളില്‍ ആളുകള്‍ വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നു.