തിരുവനന്തപുരം:തദ്ദേശ വാര്‍ഡ് വിഭജനത്തില്‍ സര്‍ക്കാരിന് തിരിച്ചടി. ഏഴ് ന?ഗരസഭകളിലെ വാര്‍ഡുകള്‍ വിഭജിക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വാര്‍ഡുകള്‍ വിഭജിക്കാനുള്ള നീക്കം നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ എട്ട് നഗരസഭകളിലെയും ഒരു ഗ്രാമ പഞ്ചായത്തിലെയും വാര്‍ഡ് വിഭജനമാണ് ഹൈക്കോടതി റദ്ദാക്കിയത്. മട്ടന്നൂര്‍, ശ്രീകണ്ഠാപുരം, പാനൂര്‍, പയ്യോളി, കൊടുവള്ളി, മുക്കം,ഫറോക്ക് പട്ടാമ്പി, പടന്ന എന്നിവിടങ്ങളിലാണ് തീരുമാനം വന്നിരിക്കുന്നത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തെ വാര്‍ഡ് വിഭജനം സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കി വരികയാണ്. എന്നാല്‍ ഇതിനെതിരെ എട്ട് നഗരസഭകളിലെ കൗണ്‍സിലര്‍മാര്‍ ഹൈക്കോടതിയില്‍ സമീപിക്കുകയായിരുന്നു. മുസ്ലിം ലീഗിന്റെ കൗണ്‍സിലര്‍മാരാണ് ഹരജി സമര്‍പ്പിച്ചത്. 2011 ല്‍ സെന്‍സെസ് പൂര്‍ത്തിയാക്കിയതിന് ശേഷം 2015 ല്‍ ഇവിടങ്ങളില്‍ വാര്‍ഡ് വിഭജനം നടന്നതാണ്.
അതിനാല്‍ ആ തദ്ദേശീയ സ്ഥാപനങ്ങളില്‍ പുതിയ സെന്‍സെസ് വരാതെ വീണ്ടുമൊരു വാര്‍ഡ് വിഭജനത്തിന് സാധുതയില്ല എന്നാണ് കൗണ്‍സിലര്‍മാര്‍ പ്രധാനമായും പറയുന്നത്. അത്തരം ഒരു നടപടി അംഗീകരിക്കരുതെന്ന ആവശ്യവുമായിട്ടാണ് മുസ്ലിം ലീഗിന്റെ കൗണ്‍സിലര്‍മാര്‍ കോടതിയെ സമീപിച്ചത്.ആ ആവശ്യം ഇപ്പോള്‍ ഹൈക്കോടതി അംഗീകരിച്ചിരിക്കുകയാണ്.