ബെംഗളൂരു: ഹൈദരാബാദിലെ വ്യവസായിയെ ഭാര്യയും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തി. എട്ടുകോടി രൂപയ്ക്ക് വേണ്ടിയാണ് ക്രൂരകൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.ഹൈദരാബാദിലെ വ്യവസായിയായ രമേഷ് കുമാറി(54)ന്റെ കൊലപാതകത്തിലാണ് പോലീസ് കൂടുതല്‍വിവരങ്ങള്‍ പുറത്തുവിട്ടത്.
സംഭവത്തില്‍ രമേഷ്‌കുമാറിന്റെ ഭാര്യ നിഹാരിക, ഇവരുടെ കാമുകനും ബെംഗളൂരുവിലെ മൃഗഡോക്ടറുമായ നിഖില്‍, കൂട്ടാളിയായ ഹരിയാന സ്വദേശി അങ്കുല്‍ റാണ എന്നിവരെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കര്‍ണാടകയിലെ കുടകില്‍ അജ്ഞാതമൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കര്‍ണാടക പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അരുംകൊലയുടെ ചുരുളഴിഞ്ഞത്.
രമേശിന്റേയും നിഹാരികയുടെയും രണ്ടാം വിവാഹബന്ധമായിരുന്നു ഇത്.നിഹാരിക എട്ട് കോടി രൂപ രമേശിനോട് ആവശ്യപ്പെട്ടപ്പോള്‍ പണം കൊടുക്കാന്‍ രമേശ് തയ്യാറായില്ല.ഈ പകയിലാണ് നിഹാരിക, കാമുകന്‍ നിഖിലിനൊപ്പവും അങ്കുര്‍ എന്ന സുഹൃത്തിനൊപ്പവും രമേശിനെ കൊന്നത്.
ഒക്ടോബര്‍ എട്ടാംതീയതിയാണ് കുടകിലെ സുന്തിക്കൊപ്പയിലെ കാപ്പിത്തോട്ടത്തില്‍ കത്തിക്കരിഞ്ഞനിലയില്‍ അജ്ഞാതമൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ പോലീസ് ഉറപ്പിച്ചെങ്കിലും കൊല്ലപ്പെട്ടത് ആരാണെന്ന് തിരിച്ചറിയാനായിരുന്നില്ല. ഏകദേശം 500-ലേറെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒരു ചുവന്ന മെഴ്സിഡസ് ബെന്‍സ് കാര്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയ ചുവന്ന കാര്‍ ഹൈദരാബാദിലെ വ്യവസായി രമേഷ്‌കുമാറിന്റേതാണെന്ന് സ്ഥിരീകരിച്ചതോടെ പോലീസ് അന്വേഷണം ഹൈദരാബാദിലേക്ക് വ്യാപിപ്പിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ നിഹാരികയിലേക്ക് എത്തിയതോടെ പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുക്കുകയും വിശദമായി ചോദ്യംചെയ്യുകയുമായിരുന്നു.