കോഴിക്കോട്: വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് വീട്ടമ്മയെ കത്തി കൊണ്ട് കുത്തി കൊല്ലാന്‍ ശ്രമം. കോഴിക്കോട് അത്തോളിയിലാണ് സംഭവം. മഷൂദ് എന്നയാള്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം 7.30ഓടെ അത്തോളി സഹകരണ ആശുപത്രിക്ക് സമീപം താമസിക്കുന്ന പേരാമ്പ്ര സ്വദേശിനിയായ വീട്ടമ്മക്ക് നേരെയാണ് ആക്രമണമുണ്ടായത്. കഴുത്തിന് മുറിവേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6 സ്റ്റിച്ചുണ്ട്. അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി അത്തോളി പോലീസ് അറിയിച്ചു.