ചെന്നൈ: തമിഴ്‌നാട്ടില്‍ ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലി പെണ്‍കുട്ടി. മധുര സെന്‍ട്രല്‍ ജയില്‍ അസി. ജയിലര്‍ ബാലഗുരുസ്വാമിക്കാണ് മര്‍ദനമേറ്റത്. ജയിലിലെ തടവുകാരന്റെ ചെറുമകളാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയോട് തനിച്ച് വീട്ടിലേക്ക് വരാന്‍ ഇയാള്‍ ആവശ്യപ്പെട്ടു എന്നാണ് ആരോപണം. തുടര്‍ന്ന് പെണ്‍കുട്ടി ബന്ധുക്കളെയും കൂട്ടിയെത്തി ജയിലറെ തല്ലുകയായിരുന്നു.
ജയിലിലെ പ്രതികളെ കാണാന്‍ വരുന്ന ബന്ധുക്കളായ സ്ത്രീകളോടും ഇയാള്‍ മോശമായി പെരുമാറുന്നതായും ആക്ഷേപമുണ്ട്.
സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ പരാതിയില്‍ ബാലഗുരുസ്വാമിക്കെതിരെ മധുര പൊലീസ് കേസെടുത്തു. ഇയാളെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു.