തിരുവനന്തപുരം ; ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് സ്ത്രീ പുറത്തേക്ക് തെറിച്ചുവീണു. കല്ലറ മരുതമണ്‍ ജങ്ഷന് സമീപമാണ് അപകടമുണ്ടായത്. കല്ലറയില്‍ നിന്ന് പാലോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സിലുണ്ടായിരുന്ന പാലോട് സ്വദേശി ശൈലജ (52) ആണ് പുറത്തേക്ക് വീണത്. യാത്രാസമയത്ത് ബസ്സിന്റെ വാതില്‍ തുറന്നിട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.
താടിയെല്ലിന് പരിക്കേറ്റ ശൈലജയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സീറ്റ് മാറിയിരിക്കാന്‍ ശ്രമിക്കവെ വളവ് തിരിഞ്ഞ ബസ്സില്‍ നിന്ന് ശൈലജ പിടിവിട്ട് തെറിച്ചുവീഴുകയായിരുന്നു.