കോഴിക്കോട്: പന്തീരങ്കാവ് പയ്യടിമീത്തലില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. ജി.എല്‍.പി സ്‌കൂളിനു സമീപത്തെ സി.പി ഫ്‌ലാറ്റില്‍ താമസിക്കുന്ന തിരുവണ്ണൂര്‍ സ്വദേശി കെ.പി. അസ്മാബിയാണ് മരിച്ചത്.
ഇവരുടെ ആഭരണങ്ങള്‍ നഷ്ടമായിട്ടുണ്ട്. സംഭവത്തില്‍ മരുമകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകളുടെ ഭര്‍ത്താവ് മഹമൂദാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്.
ഇന്നലെയാണ് അസ്മബിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലിക്ക് പോയ മകള്‍ തിരിച്ചെത്തിയപ്പോഴാണ് മാതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ ഭര്‍ത്താവ് മഹമൂദിനെ പാലക്കാട് നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.