തിരുവനന്തപുരം: സഹപ്രവര്‍ത്തകയായ വനിത സിവില്‍ പൊലീസ് ഓഫിസറെ പീഡിപ്പിച്ചെന്ന കേസില്‍ ഗ്രേഡ് എസ്.ഐ അറസ്റ്റില്‍. ടെലി കമ്യൂണിക്കേഷന്‍ വിഭാഗം ഗ്രേഡ് എസ്.ഐ വില്‍ഫറിനെയാണ് പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് വനിത പൊലീസ് ഓഫിസറുടെ പരാതി. കഴിഞ്ഞയാഴ്ച ഇവര്‍ക്ക് ജോലിക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ആ സമയത്ത് ഉദ്യോഗസ്ഥയെ വീട്ടില്‍ കൊണ്ടാക്കാമെന്ന് പറഞ്ഞ് വില്‍ഫര്‍ ഇവരേയും കൂട്ടി വീട്ടിലെത്തുകയും അവിടെ വച്ച് ഉപദ്രവിച്ചുവെന്നുമാണ് പരാതി.