കണ്ണൂര്‍ : പി.പി ദിവ്യക്കെതിരെ അടങ്ങാത്ത പ്രതിഷേധം. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് മാര്‍ച്ചില്‍ ജലപീരങ്കി ഉപയോഗിച്ച് പോലീസ്.തുടര്‍ച്ചയായി നാല് തവണയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി ഉപയോഗിച്ചത്. എന്നാല്‍ പിരിഞ്ഞ് പോകാന്‍ പ്രവര്‍ത്തകര്‍ തയ്യാറല്ല.
ബാരിക്കേഡ് മറിക്കാന്‍ ശ്രമിക്കുന്ന പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റം നടന്നുകൊണ്ടിരിക്കുകയാണ്. ബാരിക്കേഡ് മറിച്ചിടാനുള്ള ശ്രമവും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തി.പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് ഉറച്ച തീരുമാനത്തിലാണ് പ്രവര്‍ത്തകര്‍.