പാലക്കാട്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനെ പിന്തുണച്ച് ഫേസ്ബുക് പോസ്റ്റ് ഇട്ടതിന് യൂത്ത് കോണ്‍ഗ്രസ്സ് നേതാവിനെ മര്‍ദ്ദിച്ചെന്ന് പരാതി. നിയോജകമണ്ഡലം സെക്രട്ടറി ശ്രീജിത്ത് ബാബുവിനാണ് മര്‍ദ്ദനമേറ്റത്.
ഇന്ന് രാവിലെ ജോലിക്കായി പോകുന്നതിനിടെയാണ് മര്‍ദനമേറ്റതെന്നും ഷാഫിയെ അനുകൂലിക്കുന്ന ബൂത്ത് പ്രസിഡന്റായ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് മര്‍ദിച്ചതെന്നും ശ്രീജിത്ത് നെന്മാറ പറഞ്ഞു.
തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്നത് ശരിയല്ലെന്നും പോസ്റ്റ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ സമീപിച്ചിരുന്നുവെന്നും പിന്നാലെ പോസ്റ്റ് പിന്‍വലിച്ചെന്നും ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു.