കേരളത്തിലെ സമാധാന അന്തരീക്ഷം തകത്ത് സാമുദായിക സംഘട്ടനമുണ്ടാക്കാന്‍ വിജയരാഘവന്‍ ശ്രമിക്കുന്നു’; പരാതി നല്‍കി യൂത്ത് ലീഗ്

തിരൂരങ്ങാടി: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനെതിരെ യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യു. അബ്ദുല്‍ റസാഖ് ഡി.ജി.പിക്ക് പരാതി നല്‍കി .
ഒരു സമുദായത്തെ മുഴുവന്‍ വര്‍ഗീയ വാദികളാക്കി വിജയരാഘവന്‍ നിരന്തരം പ്രസ്താവനകള്‍ നടത്തുന്നു. കേരളത്തിലെ ജനങ്ങളെ മതം തിരിച്ച് ചിന്തിപ്പിച്ച് വര്‍ഗീയ കലാപത്തിനാണ് വിജയരാഘവന്‍ ശ്രമിക്കുന്നത്. ഇത് തടയേണ്ടത് അനിവാര്യമാണെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. കേരളത്തിലെ സമാധാന അന്തരീക്ഷം തകത്ത് സാമുദായിക സംഘട്ടനമുണ്ടാക്കാനാണ് വിജയരാഘവന്റെ ശ്രമമെന്ന് പരാതിയില്‍ പറയുന്നു. വിജയരാഘവനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ വിജയം മുസ്‌ലിം വര്‍ഗീയ ചേരിയുടെ പിന്തുണയോടെ ആണെന്ന് വിജയരാഘവന്‍ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *