ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

Australian Malayalee News ->
ഓസ്‌ട്രേലിയൻ നഗരങ്ങളിൽ ഈ വരുന്ന ഞായറാഴ്ച നാഴികമണികൾ  ഒരു മണിക്കൂർ പുറകിലേക്ക്നീക്കിവെക്കും. ഈസ്റ്റർ ദിനമായ ഏപ്രിൽ 5 ഞായറാഴ്ച  വെളുപ്പിന് 4 മണിയാകുമ്പോഴാണ് എല്ലാ ഘടികാരസൂചികളും ഒരു മണിക്കൂർ പിന്നോട്ടാക്കി 3 മണിയാക്കി മാറ്റുന്നത്. ഇതോടെ ഡേ ലൈറ്റ് സേവിങ്ങ് നടത്തുന്ന സ്‌ഥലങ്ങളിൽ ഞായറാഴ്ചത്തെ ഒരു മണിക്കൂർ കൂടുതലായി കിട്ടും. രാത്രി ജോലി ചെയ്യുന്നവർക്ക് ഒരു മണിക്കൂർ കൂടുതൽ  ജോലി ചെയ്യേണ്ടി വരുമെന്ന് സാരം. മൊബൈൽ ഫോണുകളും, കമ്പ്യുട്ടറുകളുമെല്ലാം സ്വന്തമായി അതാത് പ്രദേശങ്ങളിൽ സമയം മാറുമെങ്കിലും അനലോക് ക്ലൂക്കുകളിലും, വാച്ചുകളിലും, മറ്റ് ഉപകരണങ്ങളിലും നാം തന്നെ ഒരു മണിക്കൂർ പിന്നിലേക്കാക്കി സമയം ക്രമീകരിക്കണം.
ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ, സൗത്ത് ഓസ്ട്രേലിയ, ടാസ്മാനിയ, ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി എന്നിവിടങ്ങളിലാണ് സമയമാറ്റം നടപ്പാക്കുന്നത്.  രാജ്യത്തെ തന്നെ മറ്റ് പ്രധാന സംസ്‌ഥാനങ്ങളായ ക്വീൻസ് ലാന്റ്, വെസ്റ്റേൺ ഓസ്‌ട്രേലിയ, നോർത്തേൺ ടെറിട്ടറി എന്നിവിടങ്ങളിൽ സമയമാറ്റം നിലവിലില്ല.
രാജ്യത്തെ ശൈത്യകാലത്തിന്റെ വരവിനെ സ്വാഗതം ചെയ്തുകൊണ്ടാണ് സമയമാറ്റം ക്രമീകരിക്കുന്നത്. വേനലിനെ വരവേൽക്കുവാൻ ഇനി ഒക്ടോബർ മാസത്തിലെ ആദ്യത്തെ ഞായറാഴ്ച ഇതുപോലെത്തന്നെ ഘടികാരസൂചികൾ ഒരു മണിക്കൂർ മുന്നോട്ടാക്കി സമയം മാറ്റിവെക്കും.
  • Related Posts

    വിക്ടോറിയയിലെ  എണ്ണ ശുദ്ധീകരണശാലക്ക് തീപിടിച്ചു. കനത്ത നാശവും ഇന്ധനക്ഷാമവും ഉണ്ടാകുമെന്ന് റിപ്പോർട്ട്.

    Australian Malayalee News ->

    Australian Malayalee News -> രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന ശുദ്ധീകരണശാലയായ ജിലോങിലെ  കാരിയോ ഓയിൽ റിഫൈനറിയിൽ ഇന്നലെ അർദ്ധരാത്രിയോടെ സംഭവിച്ച തീപിടുത്തത്തിൽ കനത്ത നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. പത്ത് മണിക്കൂർ പിന്നിട്ടിട്ടും തീ നിയന്ത്രണവിധേയമാക്കുവാൻ കഴിഞ്ഞില്ലെന്നത് രാജ്യത്തെ ഇന്ധന…

     വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസധനം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ.

    Australian Malayalee News ->

    Australian Malayalee News ->വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി സർക്കാരിന്റെ പുതിയ സഹായ പദ്ധതിയിലൂടെ വലിയ ഇളവുകൾ പ്രഖ്യാപിച്ചു. ഇനി ആദ്യ വീട് വാങ്ങുന്നവർക്ക് വെറും 2% ഡെപ്പോസിറ്റ് നൽകി വീടുകൾ സ്വന്തമാക്കാം. “Help to Buy” എന്ന…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    വിക്ടോറിയയിലെ  എണ്ണ ശുദ്ധീകരണശാലക്ക് തീപിടിച്ചു. കനത്ത നാശവും ഇന്ധനക്ഷാമവും ഉണ്ടാകുമെന്ന് റിപ്പോർട്ട്.

    • By Shibu
    • April 16, 2026
    • 46 views

     വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസധനം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ.

    • By Shibu
    • April 15, 2026
    • 72 views

    ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

    • By Shibu
    • April 2, 2026
    • 111 views
    ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

    ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

    • By Shibu
    • April 1, 2026
    • 70 views
    ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

    ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

    • By Shibu
    • April 1, 2026
    • 202 views
    ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

    272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.

    • By Shibu
    • March 31, 2026
    • 165 views
    272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.
    error: Content is protected !!