മിഡിൽ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, ചില ഇറാനിയൻ സന്ദർശക വിസ ഉടമകൾ ഓസ്ട്രേലിയയിലേക്ക് മടങ്ങുന്നത് തടയാൻ അൽബനീസ് സർക്കാർ തീരുമാനിച്ചു. ഇന്ന് മുതൽ (വ്യാഴാഴ്ച) ഇറാനിയൻ പൗരന്മാരുടെ വിസിറ്റർ വിസ (സബ്ക്ലാസ് 600) വ്യക്തികൾക്ക് നിലവിൽ വിദേശത്താണെങ്കിൽ വീണ്ടും ഓസ്ട്രേലിയയിലേക്ക് പ്രവേശിക്കാൻ കഴിയില്ല.
ഇറാനുമായി നടന്നുകൊണ്ടിരിക്കുന്ന സംഘർഷവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഈ നിയന്ത്രണങ്ങൾ ആറ് മാസത്തേക്കാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ഒപ്പം ഇറാനിൽനിന്നുള്ളവരുടെ ചില താൽക്കാലിക വിസഉടമകൾ ഓസ്ട്രേലിയ വിട്ടുപോകാതിരിക്കാനുള്ള സാഹചര്യങ്ങളും പരിഗണിക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന മുന്നറിയിപ്പ്.
പുതിയ മാറ്റങ്ങൾ പ്രകാരം, ഓസ്ട്രേലിയൻ പൗരന്മാരുടെയോ സ്ഥിര താമസക്കാരുടെയോ ഇണകൾ, യഥാർത്ഥ പങ്കാളികൾ, ആശ്രിതരായ കുട്ടികൾ എന്നിവർക്ക് ചെറിയ ഇളവുകൾ നിലവിൽ നൽകിയേക്കും. ഓസ്ട്രേലിയയിലുള്ള പ്രായപൂർത്തിയാകാത്തവരുടെ മാതാപിതാക്കൾക്കും രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവാദമുണ്ടാകും. ഇറാനിലെ സംഘർഷത്തിന് മുമ്പ് അപേക്ഷിച്ച സന്ദർശക വിസകളുടെ കാര്യങ്ങളിലും സാഹചര്യങ്ങൾ പരിശോധിച്ചുമാത്രമേ തീരുമാനങ്ങൾ എടുക്കുകയുള്ളൂ എന്ന് ആഭ്യന്തര മന്ത്രി ടോണി ബർക്ക് സൂചിപ്പിച്ചു.






