ഇന്ധന പ്രതിസന്ധി രൂക്ഷം. 600 ലധികം പെട്രോൾ പാമ്പുകൾ അടച്ചു.

Australian Malayalee News ->
രാജ്യത്തെ ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നതായി സർക്കാർ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നു. ഇതിനകം 600 ലേറെ പമ്പുകൾ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. ഇവയിൽ കൂടുതലും റീജിണൽ മേഖലയിലുള്ളതാണ്. ഇന്ധന ലഭ്യത കുറഞ്ഞ പശ്ചാത്തലത്തിൽ വിതരണ ഏജൻസികൾ ഉൾനാടുകളിലേക്ക് ടാങ്കർ ലോറികൾ എത്തിക്കുവാൻ താല്പര്യമില്ലാത്തതും, നഗരകേന്ദ്രീകൃത പ്രദേശങ്ങളിൽ മാത്രമായി വിതരണം പരിമിതപ്പെടുത്തുവാൻ തീരുമാനിച്ചതും പല പമ്പുകളുടെയും പ്രവർത്തതനം നിർത്തുവാൻ ഇടയാക്കിയിട്ടുണ്ട്.
രാജ്യത്തെ പെട്രോൾ സ്റ്റേഷനുകളുടെ 10 ശതമാനത്തോളം പ്രവർത്തനം ഭാഗീകമായി  നിർത്തിയതായും, യുദ്ധം നീണ്ടുനിന്നാൽ വരും ദിവസങ്ങളിൽ റീജിണൽ മേഖലയിൽ പൂർണ്ണമായും ഇന്ധന ക്ഷാമം നേരിടുമെന്നും ഫെഡറൽ ഊർജ്ജ മന്ത്രി ക്രിസ് ബോവൻ പാർലമെന്റിലെ ചോദ്യത്തിന് ഉത്തരമായി  മുന്നറിയിപ്പ് നൽകി.
ഓസ്‌ട്രേലിയയിലെ ഉപയോഗത്തിന്റെ 90 ശതമാനം ഇന്ധനവും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണെന്നും, അതിൽത്തന്നെ നല്ല ശതമാനം മിഡിലീസ്റ്റിൽ നിന്നുമാണ് എത്തുന്നതെന്നുമാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. യുദ്ധം തുടങ്ങി 3 ആഴ്ചആയതോടെ  പെട്രോളിന്റെയും, ഡീസലിന്റെയും, വില കുതിച്ചുയരുമ്പോഴും, രാജ്യമൊട്ടുക്ക്  ഇന്ധനക്ഷാമമില്ലെന്നത്  ആശ്വാസം നൽകുന്ന കാര്യമാണെന്ന് പ്രധാനമന്ത്രി ആന്റണി ആൽബനിസി സൂചിപ്പിച്ചു. പ്രതിസന്ധി മറികടക്കുന്നതിനായി പ്രധാനമന്ത്രി സംസ്‌ഥാന സർക്കാരുകളുമായി ചേർന്ന് കൂടിയാലോചനക്കായി അടുത്ത ആഴ്ച വീണ്ടും ദേശീയ ക്യാബിനറ്റ് വിളിച്ച് ചേർത്തിട്ടുണ്ട്.
  • Related Posts

    വിക്ടോറിയയിലെ  എണ്ണ ശുദ്ധീകരണശാലക്ക് തീപിടിച്ചു. കനത്ത നാശവും ഇന്ധനക്ഷാമവും ഉണ്ടാകുമെന്ന് റിപ്പോർട്ട്.

    Australian Malayalee News ->

    Australian Malayalee News -> രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന ശുദ്ധീകരണശാലയായ ജിലോങിലെ  കാരിയോ ഓയിൽ റിഫൈനറിയിൽ ഇന്നലെ അർദ്ധരാത്രിയോടെ സംഭവിച്ച തീപിടുത്തത്തിൽ കനത്ത നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. പത്ത് മണിക്കൂർ പിന്നിട്ടിട്ടും തീ നിയന്ത്രണവിധേയമാക്കുവാൻ കഴിഞ്ഞില്ലെന്നത് രാജ്യത്തെ ഇന്ധന…

     വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസധനം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ.

    Australian Malayalee News ->

    Australian Malayalee News ->വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി സർക്കാരിന്റെ പുതിയ സഹായ പദ്ധതിയിലൂടെ വലിയ ഇളവുകൾ പ്രഖ്യാപിച്ചു. ഇനി ആദ്യ വീട് വാങ്ങുന്നവർക്ക് വെറും 2% ഡെപ്പോസിറ്റ് നൽകി വീടുകൾ സ്വന്തമാക്കാം. “Help to Buy” എന്ന…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    വിക്ടോറിയയിലെ  എണ്ണ ശുദ്ധീകരണശാലക്ക് തീപിടിച്ചു. കനത്ത നാശവും ഇന്ധനക്ഷാമവും ഉണ്ടാകുമെന്ന് റിപ്പോർട്ട്.

    • By Shibu
    • April 16, 2026
    • 47 views

     വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസധനം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ.

    • By Shibu
    • April 15, 2026
    • 73 views

    ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

    • By Shibu
    • April 2, 2026
    • 112 views
    ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

    ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

    • By Shibu
    • April 1, 2026
    • 70 views
    ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

    ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

    • By Shibu
    • April 1, 2026
    • 203 views
    ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

    272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.

    • By Shibu
    • March 31, 2026
    • 165 views
    272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.
    error: Content is protected !!