ഓസ്‌ട്രേലിയയിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു. 2 ബില്യൺ ഡോളർ ഇക്കഴിഞ്ഞവർഷം നഷ്ടപ്പെട്ടെന്ന് കണക്കുകൾ

Australian Malayalee News ->

രാജ്യത്ത് ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഇന്റർനെറ്റ് തട്ടിപ്പുകൾ വ്യാപകമാകുന്നതായി ഇതിനു മുൻപും റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇക്കഴിഞ്ഞ വർഷത്തെ പണാപഹരണത്തിന്റെ കണക്കുകൾ ഓസ്‌ട്രേലിയൻ കോമ്പറ്റിഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ പുറത്തുവിട്ടപ്പോളാണ് ഞെട്ടിപ്പിക്കുന്ന തട്ടിപ്പിന്റെ വ്യാപ്തി പുറംലോകമറിയുന്നത്. 

കണക്കുകൾ പ്രകാരം  നിക്ഷേപ തട്ടിപ്പുകൾ വഴി 837.7 മില്യൺ ഡോളറിന്റെ നഷ്ടവും, പേയ്‌മെന്റ് റീഡയറക്ഷൻ തട്ടിപ്പുകൾ വഴി 166.8 മില്യൺ ഡോളറും, പ്രണയം നടിച്ചുള്ള  തട്ടിപ്പുകൾ വഴി 139.9 മില്യൺ ഡോളറും, ഫിഷിംഗ് തട്ടിപ്പുകൾ വഴി 97.6 മില്യൺ ഡോളറും, റിമോട്ട് ആക്‌സസ് തട്ടിപ്പുകൾ വഴി 69.9 മില്യൺ ഡോളറും നഷ്ടമുണ്ടായി. 2025- ലെ  ആകെ നഷ്ടങ്ങളുടെ 60 ശതമാനവും ഈ അഞ്ച് തരത്തിലുള്ള തട്ടിപ്പുകളിൽ നിന്നുള്ള സാമ്പത്തിക നഷ്ടങ്ങളാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ രണ്ടാമതൊന്നുകൂടി ആലോചിച്ച് ഉറപ്പുവരുത്തിയതിനു ശേഷമേ പണമിടപാടുകളിൽ ഏർപ്പെടാവൂ എന്നും, സുതാര്യത ഉറപ്പാക്കുവാൻ ഒന്നിലേറെ ഓൺലൈൻ സുരക്ഷിത സംവിധാനങ്ങൾ ബാങ്ക് അക്കൗണ്ടുകളുമായി ഉൾക്കൊള്ളിക്കണമെന്നും ഓസ്‌ട്രേലിയൻ കോമ്പറ്റിഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ മുന്നറിയിപ്പ് നൽകുന്നു.

  • Related Posts

    വിക്ടോറിയയിലെ  എണ്ണ ശുദ്ധീകരണശാലക്ക് തീപിടിച്ചു. കനത്ത നാശവും ഇന്ധനക്ഷാമവും ഉണ്ടാകുമെന്ന് റിപ്പോർട്ട്.

    Australian Malayalee News ->

    Australian Malayalee News -> രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന ശുദ്ധീകരണശാലയായ ജിലോങിലെ  കാരിയോ ഓയിൽ റിഫൈനറിയിൽ ഇന്നലെ അർദ്ധരാത്രിയോടെ സംഭവിച്ച തീപിടുത്തത്തിൽ കനത്ത നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. പത്ത് മണിക്കൂർ പിന്നിട്ടിട്ടും തീ നിയന്ത്രണവിധേയമാക്കുവാൻ കഴിഞ്ഞില്ലെന്നത് രാജ്യത്തെ ഇന്ധന…

     വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസധനം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ.

    Australian Malayalee News ->

    Australian Malayalee News ->വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി സർക്കാരിന്റെ പുതിയ സഹായ പദ്ധതിയിലൂടെ വലിയ ഇളവുകൾ പ്രഖ്യാപിച്ചു. ഇനി ആദ്യ വീട് വാങ്ങുന്നവർക്ക് വെറും 2% ഡെപ്പോസിറ്റ് നൽകി വീടുകൾ സ്വന്തമാക്കാം. “Help to Buy” എന്ന…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    വിക്ടോറിയയിലെ  എണ്ണ ശുദ്ധീകരണശാലക്ക് തീപിടിച്ചു. കനത്ത നാശവും ഇന്ധനക്ഷാമവും ഉണ്ടാകുമെന്ന് റിപ്പോർട്ട്.

    • By Shibu
    • April 16, 2026
    • 46 views

     വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസധനം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ.

    • By Shibu
    • April 15, 2026
    • 72 views

    ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

    • By Shibu
    • April 2, 2026
    • 111 views
    ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

    ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

    • By Shibu
    • April 1, 2026
    • 70 views
    ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

    ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

    • By Shibu
    • April 1, 2026
    • 202 views
    ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

    272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.

    • By Shibu
    • March 31, 2026
    • 165 views
    272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.
    error: Content is protected !!