പെർത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ മരവിപ്പ് അനുഭവപ്പെട്ടേക്കും.

Australian Malayalee News ->
അനിയന്ത്രിതമായി വിലയുയർന്നുവരുന്ന വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ റിയൽഎസ്റ്റേറ്റ് വിപണി കൂപ്പുകുത്തുന്നതിന്റെ സൂചനകൾ കാണിച്ചുതുടങ്ങി. ഇക്കാലമത്രയും പരമാവധി അഞ്ചു വര്ഷം കഴിയുന്ന സമയത്ത് ഒരു വ്യതിയാനം വിലയുടെയും, ലഭ്യതയുടെയും രംഗത്ത് വന്നിരുന്നെങ്കിൽ ഇക്കഴിഞ്ഞ 8 വർഷമായി അതായത് കോവിഡിന് ശേഷം ഉയർന്നു തുടങ്ങിയ വീടുകളുടെ വിലയിൽ നാളിതുവരെയായി യാതൊരു കുറവും അനുഭവപ്പെട്ടിരുന്നില്ല.
അതുകൊണ്ട് തന്നെ മറ്റ് സംസ്‌ഥാനത്തുള്ളവർ വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ വീടുകൾ വാങ്ങുവാൻ താല്പര്യമെടുത്തിരുന്നു. അതും സംസ്‌ഥാനത്തെ വില ക്രമാതീതമായി ഉയരുന്നതിന് സാഹചര്യമൊരുകിയിരുന്നു. വീട് വിലയുയർന്ന് മറ്റ് സംസ്‌ഥാനങ്ങളിലെ വിലയേക്കാൾ മുന്നോട്ടു പോയതിനാൽ മെൽബൺ, സിഡ്‌നി, ക്യാൻബറ എന്നിവിടങ്ങളിൽ നിന്നും വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ വീടുമേടിക്കുന്നവരുടെ എണ്ണത്തിലും ഇപ്പോൾ വൻ കുറവ് വന്നിരിക്കുകയാണ്.

 

മിഡിൽ ഈസ്റ്റ് മേഖലയിലെ യുദ്ധത്തിന്റെയും, ബാങ്കുകൾ ഭവന വായ്പയുടെ പലിശ ഉയർത്തിയതും, സംസ്‌ഥാനത്തേക്കുള്ള കുടിയേറ്റത്തിന്റെ തോത് കുറഞ്ഞതോടെയും, റിയൽ എസ്റ്റേറ്റ് രംഗം വിലയുടെ കാര്യത്തിൽ ഇനിയും മുന്നോട്ട് പോകില്ലെന്ന സൂചനകളാണ് ഇപ്പോൾ നൽകിത്തുടങ്ങിയിരിക്കുന്നത്.

സംസ്‌ഥാനത്തെ ഇന്ധന പ്രതിസന്ധി കടുക്കുന്നതോടെ പ്രതിസന്ധിയിലാക്കുന്ന നൂറു കണക്കിന് മൈനിങ് കമ്പനികൾ അവരുടെ പ്രവർത്തനം നിർത്തുക കൂടി ചെയ്‌താൽ സംസ്‌ഥാനത്തെ വീട് വില കുത്തനെ ഇടിയുമെന്നതും യാഥാർഥ്യമാണ്. ഇത്തരം സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇപ്പോൾ തന്നെ സ്റ്റെഡി മാർക്കറ്റിന്റെ സൂചനകൾ കാട്ടിത്തുടങ്ങിയ റിയൽഎസ്റ്റേറ്റ് മേഖല ഈ വർഷം അവസാനിക്കുന്നതിന് മുൻപ് തന്നെ മരവിപ്പ് അനുഭവപ്പെട്ടുതുടങ്ങുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

Aerial Drone View of Brick Veneer town houses in Melbourne Northern Suburb Victoria Australian
  • Related Posts

    വിക്ടോറിയയിലെ  എണ്ണ ശുദ്ധീകരണശാലക്ക് തീപിടിച്ചു. കനത്ത നാശവും ഇന്ധനക്ഷാമവും ഉണ്ടാകുമെന്ന് റിപ്പോർട്ട്.

    Australian Malayalee News ->

    Australian Malayalee News -> രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന ശുദ്ധീകരണശാലയായ ജിലോങിലെ  കാരിയോ ഓയിൽ റിഫൈനറിയിൽ ഇന്നലെ അർദ്ധരാത്രിയോടെ സംഭവിച്ച തീപിടുത്തത്തിൽ കനത്ത നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. പത്ത് മണിക്കൂർ പിന്നിട്ടിട്ടും തീ നിയന്ത്രണവിധേയമാക്കുവാൻ കഴിഞ്ഞില്ലെന്നത് രാജ്യത്തെ ഇന്ധന…

     വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസധനം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ.

    Australian Malayalee News ->

    Australian Malayalee News ->വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി സർക്കാരിന്റെ പുതിയ സഹായ പദ്ധതിയിലൂടെ വലിയ ഇളവുകൾ പ്രഖ്യാപിച്ചു. ഇനി ആദ്യ വീട് വാങ്ങുന്നവർക്ക് വെറും 2% ഡെപ്പോസിറ്റ് നൽകി വീടുകൾ സ്വന്തമാക്കാം. “Help to Buy” എന്ന…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    വിക്ടോറിയയിലെ  എണ്ണ ശുദ്ധീകരണശാലക്ക് തീപിടിച്ചു. കനത്ത നാശവും ഇന്ധനക്ഷാമവും ഉണ്ടാകുമെന്ന് റിപ്പോർട്ട്.

    • By Shibu
    • April 16, 2026
    • 46 views

     വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസധനം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ.

    • By Shibu
    • April 15, 2026
    • 72 views

    ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

    • By Shibu
    • April 2, 2026
    • 111 views
    ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

    ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

    • By Shibu
    • April 1, 2026
    • 70 views
    ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

    ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

    • By Shibu
    • April 1, 2026
    • 202 views
    ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

    272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.

    • By Shibu
    • March 31, 2026
    • 165 views
    272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.
    error: Content is protected !!