വിലവർദ്ധനവിന് തടയിടാൻ എക്സൈസ് തീരുവയും, റോഡ് യൂസേഴ്സ് തീരുവയും വെട്ടികുറച്ച് ഓസ്‌ട്രേലിയൻ സർക്കാർ.

Australian Malayalee News ->
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ക്രൂഡോയിലിന്റെ വില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ രാജ്യത്തുടനീളം പെട്രോൾ/ഡീസൽ വിലയിൽ വന്ന വർദ്ധനവിന് ആശ്വാസം നൽകുവാൻ ഫെഡറൽ സർക്കാർ എക്സൈസ് തീരുവ വെട്ടിക്കുറച്ചു. ഇതനുസരിച്ച് 52 സെന്റിലേറെയുണ്ടായിരുന്ന  ടാക്സ് നേർ പകുതിയാക്കി. ഇതോടെ ഏപ്രിൽ ഒന്ന് മുതൽ 26.3 സെന്റ് മാത്രമായിരിക്കും ടാക്സ്. മൂന്നുമാസത്തേക്കാണ് ഈ കുറവ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
അതുപോലെതന്നെ രാജ്യത്തെ വലിയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന റോഡ് യൂസേഴ്സ് ഫീസ് പരിപൂർണ്ണമായും എടുത്തുകളയുന്നതിനും സർക്കാർ  തീരുമാനിച്ചു. പുതിയ തീരുമാനം രാജ്യത്തെ എല്ലാ സംസ്‌ഥാന സർക്കാരുകളും ടെറിട്ടറികളും അംഗീകരിച്ചെന്നും, അതിനാൽ രാജ്യത്തുടനീളം  ഏപ്രിൽ 1 മുതൽ മൂന്നു മാസത്തേക്ക് പെട്രോൾ/ഡീസൽ വിലയിൽ ഗണ്യമായ വിലക്കുറവ് ഉണ്ടാകുമെന്നും പ്രധാനമന്ത്രി ആന്റണി ആൽബനിസി അറിയിച്ചു.
എന്നാൽ ലെവി കുറക്കുന്നതോടെ വരാണെന്നിരിക്കുന്ന ഫെഡറൽ ബജറ്റിനെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക പൊതു സമൂഹത്തിനുണ്ട്. ഇതിനകംതന്നെ പണപ്പെരുപ്പ നിരക്കിനെ തുടർന്ന് റിസർവ് ബാങ്ക് പലിശ ഉയർത്തിവരുന്ന സാഹചര്യത്തിൽ  തുടർന്നും അത്തരം  പലിശനിരക്ക് വർദ്ധനവ് ഉണ്ടാകുമോ എന്ന ആശങ്ക നിലനിൽക്കുകയാണ്.
  • Related Posts

    വിക്ടോറിയയിലെ  എണ്ണ ശുദ്ധീകരണശാലക്ക് തീപിടിച്ചു. കനത്ത നാശവും ഇന്ധനക്ഷാമവും ഉണ്ടാകുമെന്ന് റിപ്പോർട്ട്.

    Australian Malayalee News ->

    Australian Malayalee News -> രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന ശുദ്ധീകരണശാലയായ ജിലോങിലെ  കാരിയോ ഓയിൽ റിഫൈനറിയിൽ ഇന്നലെ അർദ്ധരാത്രിയോടെ സംഭവിച്ച തീപിടുത്തത്തിൽ കനത്ത നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. പത്ത് മണിക്കൂർ പിന്നിട്ടിട്ടും തീ നിയന്ത്രണവിധേയമാക്കുവാൻ കഴിഞ്ഞില്ലെന്നത് രാജ്യത്തെ ഇന്ധന…

     വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസധനം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ.

    Australian Malayalee News ->

    Australian Malayalee News ->വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി സർക്കാരിന്റെ പുതിയ സഹായ പദ്ധതിയിലൂടെ വലിയ ഇളവുകൾ പ്രഖ്യാപിച്ചു. ഇനി ആദ്യ വീട് വാങ്ങുന്നവർക്ക് വെറും 2% ഡെപ്പോസിറ്റ് നൽകി വീടുകൾ സ്വന്തമാക്കാം. “Help to Buy” എന്ന…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    വിക്ടോറിയയിലെ  എണ്ണ ശുദ്ധീകരണശാലക്ക് തീപിടിച്ചു. കനത്ത നാശവും ഇന്ധനക്ഷാമവും ഉണ്ടാകുമെന്ന് റിപ്പോർട്ട്.

    • By Shibu
    • April 16, 2026
    • 47 views

     വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസധനം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ.

    • By Shibu
    • April 15, 2026
    • 73 views

    ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

    • By Shibu
    • April 2, 2026
    • 112 views
    ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

    ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

    • By Shibu
    • April 1, 2026
    • 70 views
    ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

    ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

    • By Shibu
    • April 1, 2026
    • 203 views
    ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

    272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.

    • By Shibu
    • March 31, 2026
    • 165 views
    272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.
    error: Content is protected !!