ഓസ്‌ട്രേലിയയിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ സർചാർജ് റിസർവ് ബാങ്ക് നിരോധിച്ചു. 

Australian Malayalee News ->
ബാങ്കുകളുടെയും, ബിസിനസ്സ് സ്‌ഥാപനങ്ങളുടെയും എതിർപ്പുകൾക്കിടയിലും രാജ്യത്തെ ക്രഡിറ്റ് ഡെബിറ്റ് കാർഡുകളിൽ നിന്നും ഈടാക്കിയിരുന്ന സർചാർജ് നിർത്തലാക്കുവാൻ ഓസ്‌ട്രേലിയൻ റിസർവ് ബാങ്ക് തീരുമാനിച്ചു. പൊതുജനങ്ങൾക്ക് ഏറെ ആശ്വാസകരമായ തീരുമാനമാണിത്. ഒരു വർഷം 1.6 ബില്യൺ ഡോളർ ജനങ്ങൾക്ക് ലാഭിക്കാനാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് നേരിട്ട് ജനങ്ങൾക്ക് ലഭിക്കുമെന്ന ആശ്വാസവുമുണ്ട്. റിസർവ് ബാങ്ക് തീരുമാനം ആറു മാസത്തിനകം രാജ്യത്ത് പ്രാബല്യത്തിൽ വരും.
ഇതോടൊപ്പം ബാങ്കുകൾ ഈടാക്കിയിരുന്ന ഇന്റർചേഞ്ച് ഫീസിലും ഇളവ് വരുത്തിയിട്ടുണ്ട്. നിലവിലുള്ള 0.8 ശതമാനത്തിൽ നിന്നും 0.3 ശതമാനത്തിലേക്ക് ഇത് പരിമിതപ്പെടുത്തുമെന്നും റിസർവ് ബാങ്ക് അറിയിച്ചു. ഇതുവഴി ബാങ്കുകൾ ഈടാക്കിയിരുന്ന 660 മില്യൺ ഡോളർ ഉപഭോക്താക്കൾക്ക് ഒരു വർഷം ലാഭിക്കാനാവും.
പുതിയ തീരുമാനങ്ങൾ രാജ്യത്തെ സാധാരണക്കാരായ ആളുകൾക്ക് തങ്ങളുടെ കുടുംബത്തിലെ സാമ്പത്തിക സമ്മർദ്ദം ലഘൂകരിക്കുവാൻ  ഉപകാരപ്രദമാകുമെന്നും, ജനങ്ങളുടെ സാമ്പത്തിക സുസ്‌ഥിരതക്കായി ലേബർ ഗവണ്മെന്റ് കൂടുതൽ ജനോപകാരപ്രദമായ പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും ട്രഷറർ ജിം ചാൽമേഴ്‌സ്  അറിയിച്ചു.
പുതിയ തീരുമാനത്തോട് പക്ഷെ ബാങ്കുകൾ അനുഭാവപൂർണ്ണമല്ല പ്രതികരിച്ചിരിക്കുന്നത്. തങ്ങളുടെ നഷ്ടം നികത്തുവാൻ മറ്റു മാർഗ്ഗങ്ങൾ അവലംഭിക്കുവാൻ അവർ തയ്യാറായേക്കുമെന്ന ആശങ്ക സർക്കാരിനുണ്ട്. കാർഡുകളുടെ വാർഷിക ഫീസ് ഉയർത്തുകയോ, നൽകിവന്നിരുന്ന ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചോ ഈ പ്രതിസന്ധി അവർ മറികടക്കുവാൻ ശ്രമിച്ചാൽ ആ ബാധ്യത ജനങ്ങളെ ബാധിക്കുവാൻ ഇടയാക്കിയേക്കും. അതുപോലെ കാർഡുകൾ നല്കിവന്നിരുന്ന ലോയൽറ്റി ആനുകൂല്യങ്ങൾ കുറച്ച് നഷ്ടം  നികത്തുവാനും ബാങ്കുകൾ ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്.
  • Related Posts

    വിക്ടോറിയയിലെ  എണ്ണ ശുദ്ധീകരണശാലക്ക് തീപിടിച്ചു. കനത്ത നാശവും ഇന്ധനക്ഷാമവും ഉണ്ടാകുമെന്ന് റിപ്പോർട്ട്.

    Australian Malayalee News ->

    Australian Malayalee News -> രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന ശുദ്ധീകരണശാലയായ ജിലോങിലെ  കാരിയോ ഓയിൽ റിഫൈനറിയിൽ ഇന്നലെ അർദ്ധരാത്രിയോടെ സംഭവിച്ച തീപിടുത്തത്തിൽ കനത്ത നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. പത്ത് മണിക്കൂർ പിന്നിട്ടിട്ടും തീ നിയന്ത്രണവിധേയമാക്കുവാൻ കഴിഞ്ഞില്ലെന്നത് രാജ്യത്തെ ഇന്ധന…

     വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസധനം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ.

    Australian Malayalee News ->

    Australian Malayalee News ->വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി സർക്കാരിന്റെ പുതിയ സഹായ പദ്ധതിയിലൂടെ വലിയ ഇളവുകൾ പ്രഖ്യാപിച്ചു. ഇനി ആദ്യ വീട് വാങ്ങുന്നവർക്ക് വെറും 2% ഡെപ്പോസിറ്റ് നൽകി വീടുകൾ സ്വന്തമാക്കാം. “Help to Buy” എന്ന…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    വിക്ടോറിയയിലെ  എണ്ണ ശുദ്ധീകരണശാലക്ക് തീപിടിച്ചു. കനത്ത നാശവും ഇന്ധനക്ഷാമവും ഉണ്ടാകുമെന്ന് റിപ്പോർട്ട്.

    • By Shibu
    • April 16, 2026
    • 46 views

     വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസധനം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ.

    • By Shibu
    • April 15, 2026
    • 72 views

    ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

    • By Shibu
    • April 2, 2026
    • 111 views
    ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

    ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

    • By Shibu
    • April 1, 2026
    • 69 views
    ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

    ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

    • By Shibu
    • April 1, 2026
    • 202 views
    ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

    272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.

    • By Shibu
    • March 31, 2026
    • 165 views
    272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.
    error: Content is protected !!