NDIS തട്ടിപ്പുകൾ രാജ്യത്ത് ഏറിവരുന്നു. 8 ലക്ഷം അടിച്ചുമാറ്റിയ സംഘം ജയിലിലായി.
മെൽബൺ : ഓസ്‌ട്രേലിയയിലെ ഭിന്നശേഷി ഇൻഷുറൻസ് പദ്ധതിയായ NDIS പദ്ധതിയിൽ സമീപകാലത്തായി തട്ടിപ്പുകൾ ഏറി വരുന്നതായി റിപ്പോർട്ട്. മെൽബണിലെ ഒരു സ്‌ഥാപനത്തിന്റെ പേരിൽ 8 ലക്ഷം ഡോളർ തട്ടിയെടുത്ത സംഘത്തിലെ അഞ്ചുപേരെ കോടതി ശിക്ഷിച്ചു. സംഘത്തിലെ പ്രധാനിയെ 7 വർഷം തടവുശിക്ഷയും…
ബ്രിസ്ബനിൽ കത്തിയുമായി പ്രകോപനമുണ്ടാക്കിയ ആളെ പോലീസ് വെടിവച്ചു കൊന്നു.
ക്വീന്‍സ്‌ലാന്‍ഡിലെ ബ്രിസ്ബനിൽ ലോഗൻ സെൻട്രലിലെ കാർമോഡി സ്ട്രീറ്റിന് സമീപമുള്ള എവിംഗ് റോഡിൽ കത്തിയുമായി പ്രകോപനമുണ്ടാക്കിയ ആയുധധാരിയെയാണ് പോലീസ് വെടിവച്ചത്. ഇന്നലെ (ശനിയാഴ്ച) വൈകുന്നേരമായിരുന്നു സംഭവം. വെടിയേറ്റ ആളിനെ പ്രിൻസസ് അലക്സാണ്ട്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി വൈകി ഇയാളുടെ മരണം സ്‌ഥിരീകരിച്ചു. കത്തിയുമായി പൊതുസ്‌ഥലത്ത്…
ഈദ് ചടങ്ങിനെത്തിയ പ്രധാനമന്ത്രിയെ കൂവി വിളിച്ച് മതഭ്രാന്തന്മാർ.
സിഡ്‌നി : ഈദുൽ ഫിത്തർ ആഘോഷിക്കുന്ന രാജ്യത്തെ വിശ്വാസിസമൂഹത്തിന് പെരുന്നാൾ ആശംസകൾ നേരാൻ എത്തിയ രാജ്യത്തെ പ്രധാനമന്ത്രിയെ പോലും കൂവി വിളിച്ച് ഓടിക്കുവാൻ മതഭ്രാന്തന്മാർ തയ്യാറായിരിക്കുന്നു. സിഡ്‌നിയിലെ ലകേമ്പ മോസ്കിലാണ് ഈദ് ചടങ്ങിൽ പങ്കെടുക്കുവാൻ പ്രധാനമന്ത്രി ആന്റണി ആൽബണിസിയും, ആഭ്യന്തര മന്ത്രി…
രാജ്യത്തെ പ്രൈവറ്റ് ഹെൽത്ത് ഇൻഷുറൻസ് തുക ഏപ്രിൽ 1 മുതൽ കുത്തനെ ഉയരും.
മെൽബൺ: രാജ്യത്തെ സ്വകാര്യ ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം ഉടമകളായ 1.5 കോടിയോളം വരുന്ന ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി ഏപ്രിൽ 1 മുതൽ കുത്തനെ ഉയർത്തുവാൻ കമ്പനികൾ തീരുമാനിച്ചു. നിലവിൽ കമ്പനികൾ 5 ശതമാനത്തോളം തുകയാണ് ഉയർത്തുമെന്ന് പറയുന്നുണ്ടെങ്കിലും തത്വത്തിൽ 12 മുതൽ 25…
സൗത്ത് ഓസ്‌ട്രേലിയയിൽ ലേബർ പാർട്ടിക്ക് തകർപ്പൻ ജയം. പീറ്റർ മാലിനോസ്‌കാസ് മന്ത്രിസഭ വീണ്ടും അധികാരത്തിൽ
അഡ്ലൈഡ് : പീറ്റർ മാലിനോസ്‌കാസ് രണ്ടാം തവണയും വിജയിച്ചതോടെ ദക്ഷിണ ഓസ്‌ട്രേലിയയിൽ ലേബർ പാർട്ടി വിജയം ഉറപ്പിച്ച് ഭരണത്തിലേറി. പ്രതിപക്ഷ നേതാവ് ആഷ്ടൺ ഹൺ ബറോസ വാലിയിലെ ഷുബെർട്ടിന്റെ സീറ്റ് നിലനിർത്തിയെങ്കിലും പാർട്ടിക്ക് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല. കേവലഭൂരിപക്ഷത്തിന് ആവശ്യമായ 24…
രാജ്യത്ത് ലൈം ഡിസീസ് പടരുന്നു. സമ്മതിക്കാതെ ആരോഗ്യവകുപ്പും സർക്കാരും.
കാൻബറ: ലോകമെമ്പാടും അതീവ ഗുരുതരമായ ആരോഗ്യപ്രശ്നമായി അംഗീകരിക്കപ്പെട്ട ‘ലൈം ഡിസീസ്’ (Lyme disease) ഓസ്‌ട്രേലിയയിൽ വൻ വിവാദമാകുന്നു. എട്ടുക്കാലി വർഗ്ഗത്തിൽപ്പെട്ട ഉണ്ണികളുടെ (Tick) കടിയേറ്റാൽ പടരുന്ന ഈ രോഗം സന്ധികൾ, ഹൃദയം, നാഡീവ്യൂഹം എന്നിവയെയാണ് പ്രധാനമായും ബാധിക്കുന്നത്. ജസ്റ്റിൻ ബീബർ, അവ്‌റിൽ ലവിഗ്നെ,…
അതിരപ്പിള്ളി വനമേഖലയിൽ തുമ്പിക്കൈയില്ലാതെ ആനക്കുട്ടി, അതിജീവനത്തിന്റെ കരുതലിന്റെ ആനക്കഥ.
അതിരപ്പിള്ളി വനമേഖലയിൽ തുമ്പിക്കൈയില്ലാത്ത ഒരു കുട്ടിയാന അമ്മയുടെ സംരക്ഷണയിൽ അതിജീവനത്തിനായി പോരാടുന്നു. ഭക്ഷണം കണ്ടെത്താനും വെള്ളം കുടിക്കാനും അവൻ ഏറെ പ്രയാസപ്പെടുന്നു. അപൂർവ മാതൃസ്നേഹത്തിന്റെ ഈ കാഴ്ചകൾ മനേഷ് എൻ.വൈ എന്നയാളാണ് പകർത്തിയത്. തുമ്പിക്കൈയില്ലാത്ത ആനകൾ അതിജീവിക്കാൻ ഏറെ കഷ്ടപ്പെടും. അവയ്ക്ക്…
ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതിയുടെ മരണം: ഭർത്താവ് അറസ്റ്റിൽ, മനപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി
മരിച്ച നവജാത ശിശുവിൻ്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താ പൊലീസ് സർജൻ ശുപാർശ ചെയ്‌തിരുന്നു. തുടർന്നാണ് ഇപ്പോൾ ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തൃശ്ശൂർ: തൃശ്ശൂരിൽ ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തൃശ്ശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിനയാണ്…
ഒന്നോ രണ്ടോ സീറ്റിനായല്ല മത്സരം, ബിജെപിക്കിത് നിര്‍ണായക തെരഞ്ഞെടുപ്പ്, പ്രധാനമന്ത്രി പ്രചാരണത്തിനെത്തും; നിലപാട് പറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍.
ബിജെപിക്കിത് നിര്‍ണായക തെരഞ്ഞെടുപ്പാണെന്നും വികസിത കേരളം എന്ന മുദ്രാവാക്യവുമായി പ്രചാരണവുമായി സജീവമാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. ഒന്നോ രണ്ടോ സീറ്റിനായല്ല മത്സരമെന്നും പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും പ്രചാരണത്തിനെത്തുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തിരുവനന്തപുരം: ബിജെപിക്കിത് നിര്‍ണായക തെരഞ്ഞെടുപ്പാണെന്നും വികസിത കേരളം…
ഊര്‍ജ സ്രോതസുകള്‍ക്കുനേരെയുള്ള ആക്രമണത്തിൽ കടുത്ത ആശങ്ക അറിയിച്ച് നരേന്ദ്ര മോദി
പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ഊർജ സ്രോതസുകൾക്ക് നേരെ നടക്കുന്ന ആക്രമണത്തിൽ കടുത്ത ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനുമായി ഫോണിൽ സംസാരിച്ച മോദി ഊര്‍ജ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണത്തെ അപലപിച്ചു. പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ഊർജ സ്രോതസുകൾക്ക് നേരെ നടക്കുന്ന ആക്രമണത്തിൽ…
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസധനം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.














